ജനനി ജനനി (ചതുരംഗം )
This page was generated on April 29, 2024, 2:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:16.


 ജനനീ.. ജനനീ... ജനനീ..
ജന്മഭൂമി ഭാരതഭൂമി
ഉണര്‍ന്നുനമ്മള്‍ ഒന്നായ് നമ്മള്‍
മണ്ണിന്റെ പൊന്നും കിടാങ്ങള്‍

തുടലുകള്‍ നിന്നുകിലുങ്ങിയ കരളില്‍
വിടര്‍ന്നപൂക്കളുമായ്
വിയര്‍പ്പുമുത്തുകള്‍ മുത്തം നല്‍കിയ
വിശ്വപതാകയുമായ്
വിശന്നുവീഴും തലമുറകള്‍ക്കൊരു
വിപ്ലവമന്ത്രവുമായ്
പിറന്നമണ്ണില്‍ നമ്മള്‍വിതയ്ക്കുക
പുതിയൊരു മാനവധര്‍മ്മം
ആ.........

മാവേലിപ്പാട്ടുപാടും മലനാടിന്‍ കുടിലുകളില്‍
തെയ്യനം താരാ താരാ തെയ്യനം താരാ
തിരുക്കുറള്‍ തുയിലുണര്‍ത്തിയ
തമിഴകത്തിന്‍ തെരുവുകളില്‍
ജോ ജോ ജോ ജോ.........

നിറപൊലിപൊലി കതിരുകൊയ്യും
തെലുങ്കാനാ വയലുകളില്‍
ജനഗണമന നെയ്തെടുത്ത
ബംഗാളിന്‍ കരളുകളില്‍
ഭൈയ്യോരേ ഭൈയ്യോരേ
ഓ ഭയ്യോ ഭയ്യോരെ ഭയ്യോ

നിറപൊലി പൊലി കതിരുകൊയ്യും
തെലുങ്കാനാ വയലുകളില്‍
പഞ്ചാബിലെ മില്ലുകളില്‍
ദില്ലിയിലെ കോട്ടകളില്‍
ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ്

ബലിനിലങ്ങള്‍ കയറിവന്ന പുലരൊളികള്‍ നമ്മള്‍
പുഞ്ചിരികള്‍ നമ്മള്‍ പുതിയപൌരര്‍ നമ്മള്‍
ആ..........

വടല്ലി വടക്കു തപസ്സുചെയ്യും
ഹിമവാനല്ലോ മുത്തച്ഛന്‍
തരംഗവീണകള്‍ താനം പാടും
ഗംഗയല്ലോ മുത്തശ്ശീ
ഈ ഇന്‍ഡ്യ നമ്മുടെ ഭൂമി
ഈ മണ്ണിന്നുടമകള്‍ നമ്മള്‍
നമ്മളുയര്‍ത്തും കൊടിയുടെ കീഴില്‍
നാളെയുണ്ടൊരു തിരുവോണം
അത്തിരുവോണ നിലാവത്തങ്ങണെ
പുത്തനുയിരുകള്‍ പൂക്കുമ്പോള്‍
തംബുരുമീട്ടും ഹൃദയങ്ങള്‍
തുമ്പിതുള്ളും സ്വപ്നങ്ങള്‍ തുമ്പിതുള്ളും സ്വപ്നങ്ങള്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts