കടലിനക്കരെ (ചതുരംഗം )
This page was generated on June 15, 2024, 6:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:16.


 കടലിന്നക്കരെ കടലിന്നക്കരെ
കടലമ്മയ്ക്കൊരു കൊട്ടാരം
കൊട്ടാരത്തിലെ കൊച്ചുപെണ്ണേ നിന-
ക്കെവിടുന്നു കിട്ടീ മുത്താക്ക്?

അമ്പിളിമാമന്‍ കുളിക്കാന്‍ വന്നപ്പം
സമ്മാനം തന്നതീ മുത്താക്ക്
മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട്
മാനിച്ചു തന്നതീ മുത്താക്ക്

നൃത്തം വയ്ക്കും കൊച്ചുപെണ്ണേ നിന-
ക്കെവിടുന്നു കിട്ടിയീ പാദസരം?
ആഴിക്കക്കരെ പാടാന്‍ പോയപ്പം
അവിടുന്നു കിട്ടിയീ പാദസരം

പാട്ടുപാടും കൊച്ചുപെണ്ണേ നിന-
ക്കെവിടെന്നു കിട്ടിയീ പുല്ലാങ്കുഴല്‍ ?
കടലിന്നക്കരെ കാണാന്‍ വന്നപ്പം
കാമുകന്‍ തന്നതീ പുല്ലാങ്കുഴല്‍

കടലിന്നക്കരെ പുല്ലാങ്കുഴലുമായ്
കാത്തിരിക്കുന്നവനാരാണ്?
കണ്ടാലിങ്ങനെ കിന്നാരം ചോദിക്കും
കല്യാണച്ചെക്കനിന്നാരാണ്?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts