പുത്തന്‍ മണവാട്ടി (കണ്ടം ബെച്ച കോട്ട് )
This page was generated on April 19, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,ഗോമതി സിസ്റ്റേഴ്സ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംബിക സുകുമാരൻ ,പ്രേം നവാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:49.
 പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ്

മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി

കസവിന്റെ തട്ടത്താല്‍ കാര്‍മുടിമൂടിയ
കണ്ണാടിക്കവിളുള്ള മണവാട്ടി
കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള്‍
നാണം കുണുങ്ങല്ലേ മണവാട്ടി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts