പ്രതികാര ദുര്‍ഗ്ഗേ (ഉണ്ണിയാര്‍ച്ച )
This page was generated on April 28, 2024, 5:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഗിണി ,തിക്കുറിശ്ശി സുകുമാരൻ നായർ ,സത്യന്‍ ,കോട്ടയം ചെല്ലപ്പൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:51.
പ്രതികാരദുര്‍ഗ്ഗേ - പായുക നീ പടവാളുമായ്
കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി ...
വീരമരണമിതെന്തിനു കണ്ണീര്‍
വിഷാദമരുതരുതേ - പിതാവേ
വിഷാദമരുതരുതേ

ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായ്
കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു
വീരസഹോദരി വരവായി

ചാകാന്‍ പിറന്ന ചേകോന്‍ നിന്‍ മകന്‍
കരയരുതിനിയമ്മേ - പൊന്നമ്മേ -
കരയരുതിനിയമ്മേ

പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു
പായുകയാണോ പാമ്പേ നീ
പ്രതികാരത്തിന്‍ പരുന്തു പിന്നില്‍
പറന്നു പറന്നു വരുമല്ലോ

ചുമന്നു പോറ്റിയ മകനുടെ ദേഹം
ചുടലയിലെരിഞ്ഞാലും
തല്‍ക്കീര്‍ത്തി പൊലിയില്ലൊരുനാളും.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts