ആരു നീയെന്‍ മാരിവില്ലേ (ഉണ്ണിയാര്‍ച്ച )
This page was generated on April 25, 2024, 7:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,രാഗിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:52.
ആരുനീയെന്‍ മാരിവില്ലേ
ഊരുകാണാന്‍ വന്നതാണോ
കാത്തുനില്‍ക്കും കരളിലേറി
മാലകോര്‍ക്കാന്‍ വന്നതാണോ?

പുത്തിലഞ്ഞിക്കാവില്‍ നിന്നും
പൂവറുക്കാന്‍ പോന്നതാണോ?
പൂവറുക്കാന്‍ പോന്നതാണോ?
പൂനിലാവിന്‍ ഇഴകള്‍കൊണ്ടൊരു
പുടവനെയ്യാന്‍ വന്നതാണോ?

മെല്ലെ മെല്ലെ കണ്‍ തുറന്ന
മുല്ലമലരേനിന്റെ മുന്നില്‍
മധുരഗാനം മൂളിമൂളി
മധുപനിന്നു കാത്തിടുന്നു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts