മയിലാടും മല മാമല (മുടിയനായ പുത്രന്‍ )
This page was generated on May 5, 2024, 9:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:57.
mayiladum mala mamala poomala


മയിലാടും മല മാമല പൂമല
മലയിലിരിക്കണ മണ്ണാത്തി!
മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
നിന്നോടക്കുഴലെവിടെപ്പോയ് നിന്‍
പൊന്നോടക്കുഴലെവിടെപ്പോയ്

മകരം വന്നതറിഞ്ഞീലേ?
മാവുപൂത്തതറിഞ്ഞീലേ?
ആരിയന്‍ കൊയ്യാനാണും പെണ്ണും
അരിവാള്‍ ചേര്‍ത്തതറിഞ്ഞീലേ?

അല്ലിത്താമര തലയും പൊക്കി
അങ്ങനെയിങ്ങനെയൊളിനോട്ടം
ചെല്ലക്കാറ്റില്‍ ചോടുകള്‍ വെയ്ക്കണ
മുല്ലക്കാടിനും മുടിയാട്ടം

കോട്ടാറന്‍ കോടിയുടുത്തൊരു
കാട്ടാറിനു സന്തോഷം
കല്ലേം മാലേം ഞാത്തിയിരിക്കണ
കദളിപ്പൂവിനു കല്യാണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts