ഓശാനാ ദാവീദിന്‍ (സ്നാപക യോഹന്നാന്‍ )
This page was generated on March 28, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,എ പി കോമള ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:10.

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ

ആ.........
പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന
ഓശാനാ ദാവീദിന്‍ സുതനേ.......

മലരും തളിരും മലര്‍നിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ
ഓശാനാ ദാവീദിന്‍ സുതനേ.........

ആ.........
അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts