വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല ,എ പി കോമള |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:55.
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോകല്ലേ കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ കുഞ്ഞാറ്റക്കിളി പോവില്ലാ ദൂരത്തെ പാദുഷ നട്ടുവളര്‍ത്തുന്ന കാരയ്ക്കാത്തോട്ടത്തില്‍ പോവില്ലേ? കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട കുഞ്ഞാറ്റക്കിളി പോവില്ല മുത്തുപതിച്ചൊരു കൂടുമായ് മക്കത്തെ സുല്‍ത്താന്‍ വന്നു വിളിച്ചാലോ? മുത്തും വേണ്ട രത്നങ്ങളും വേണ്ട അത്തിമരത്തിലെ പൊത്തു പോരും ഹിന്ദുസ്ഥാനത്തിലെ രാജകുമാരന് സിന്ദൂരച്ചെപ്പുമായ് വന്നാലോ? സിന്ദൂരവും വേണ്ട കസ്തൂരിയും വേണ്ട എന്നുമിണക്കിളി കൂട്ടുണ്ടെങ്കില്‍ കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോകല്ലേ കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ കുഞ്ഞാറ്റക്കിളി പോവില്ലാ കൂടും വെടിഞ്ഞിട്ടു പോകല്ലേ.......... കുഞ്ഞാറ്റക്കിളി പോവില്ലാ....... |