മഞ്ഞക്കുരുവി പാടാമോ (ശ്രീകോവിൽ )
This page was generated on April 27, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:05.
 
മഞ്ഞക്കുരുവീ പാടാമോ - ഒരു
മംഗളഗാനം പാടാമോ
കാണാമറയത്തൊളിച്ചിരിക്കും - എന്റെ
കാമുകനെ ഒന്നു തേടാമോ

കാടുകള്‍ കാട്ടി കുണ്ടാമണ്ടികള്‍
മാടിവിളിക്കും കുഞ്ഞല്ല
കണ്ടാലൊതുങ്ങി നാണംകുണുങ്ങി
ഓടിയൊളിക്കും പെണ്ണാണു്
ദൂരത്തെങ്ങോ പാറിനടക്കും - എന്റെ
മന്മഥനോടൊന്നുരിയാടാമോ
(മഞ്ഞക്കുരുവീ )

ചന്തം തികഞ്ഞു ചാരുതയണിഞ്ഞു
ചമഞ്ഞിരിപ്പൂ മണവാട്ടി
കരളില്‍ കടന്നു ഗാനും തുടര്‍ന്നു
സങ്കല്‍പ്പങ്ങള്‍ ശ്രുതിമീട്ടി
എല്ലാം മറന്നു മാറിനടക്കും - എന്റെ
ഗോപിയോടൊന്നിതു ചൊല്ലീടാമോ
(മഞ്ഞക്കുരുവീ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts