വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 27 2013 10:10:10.
കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ കടലും മലയും കുളിര്‍കോരും കാറ്റേ കൂടെവരൂ ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ(2) ഏദന്‍ തോട്ടത്തിലൊരു നാളില്‍ ആദവും ഹവ്വയും ആദ്യം ചൂടിയ പാതിരാമലരിറുത്തു തരൂ (2) ഇറുത്തു തരൂ... ഓഹോഹോ..ഓഹോഹോ...(2) (കൈതപ്പൂ വിശറിയുമായ്....) മൗനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ(2) സോളമന്‍ വാണൊരു യരുശലേമില്‍ കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ പ്രേമഗാഥകള്‍ പകര്‍ന്നു തരൂ(2) പകര്‍ന്നു തരൂ.... ഓഹോഹോ...ഓഹോഹോ.. ഓഹോഹോ...ഓഹോഹോ.. (കൈതപ്പൂ വിശറിയുമായ്....) |