മരതകമണിവർണ്ണാ (സരസ്വതി )
This page was generated on April 19, 2024, 7:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഗിണി ,തിക്കുറിശ്ശി സുകുമാരൻ നായർ ,ടി എസ് മുത്തയ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:09.
 

മരതകമണിവർണ്ണാ മനം പോലെ തരാം വെണ്ണ
കണി കാണാൻ കമലക്കണ്ണാ വാ വാ
മമ മുന്നിൽ കനിവെന്നിൽ കലർന്ന കണ്ണാ
നേരം പുലർന്നു കണ്ണാ
(മരതകമണിവർണ്ണാ..)

നിറയവേ നറുപീലി നിരത്തിയ തലമുടി
നെറുകയിൽ ചെറുതായി കെട്ടി വെച്ചു
കൂട്ടിക്കെട്ടി വച്ചു
മലർമാല വനമാല തിരുമാറിലണിഞ്ഞു
പൂമിഴികളിൽ മയ്യെഴുതി വാ വാ
മണിച്ചുണ്ടാൽ മധുരിത മുരളിയൂതി
രാഗ മുരളിയൂതി
(മരതകമണിവർണ്ണാ..)


തളിരിളം കഴലിലെ തങ്കമണിച്ചിലങ്കകൾ
കിലു കിലെ കിലുക്കികൊണ്ടാടിയാടി
നൃത്തമാടിയാടി
നിൻ പാദം കണികാണാൻ നോറ്റിരിക്കും മിഴി മുമ്പിൽ
അമ്പാടിമണികുഞ്ഞേ കളിച്ചു വാ വാ
ആടിക്കളിച്ചു വാ വാ
(മരതകമണിവർണ്ണാ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts