ഓം ഹരിശ്രീ (സരസ്വതി )
This page was generated on March 28, 2024, 5:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,രാഗിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:10.


 ഓം...ഓം...ഓം...

ഹരിശ്രീഗണപതായേ നമഃ
അവിഘ്നമസ്തുഃ

അ ആ ഇ ഈ ഉ ഊ എ ഏ
ഐ ഒ ഓ ഔ അം അഃ
ക ച ഗ ഘ ങ പ
ഛ ജ ഝ ജ
ഠ ഠാ ട ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ
സ ഹ ള ഴ റ ത

അൻപത്തൊന്നക്ഷര സാക്ഷാത്കാരമേ
ആശയഭണ്ഡാഗാരമേ
സമ്പുഷ്ടാർത്ഥ സ്വരൂപമേ
മലയാളമേ നമസ്തേ

ദ്രാവിഡ ഹിമഗിരിഗളിതേ
ദേവസംസ്കൃത സംഗീതേ
സുകുമാരകലാരസികേ ഓം...ഓം...

മഹാപുരാണ പ്രബന്ധ
നാടക കാവ്യനിർഝരികേ
കേരള ഭാഷാ ഗംഗേ വീണാ
വേണു മൃദംഗ മദ്ദള
താള രാഗ ലയപ്രിയേ
വേദശാസ്ത്ര നിലയേ

നിത്യനൂതന നിത്യനർത്തന
കഥകളി കേളീ സമ്മിളിതേ
സത്യപണ്ഡിതവ്യാകരണ
കവീശ്വര പുത്രപ്രസൂതികേ
സർവ്വ സംപൂജ്യേ തത്വ
വിചാര മനോഹര
സ്വർഗ്ഗ സുധാ ജലജേ
കേരള ഭാഷാ ഗംഗേ
നമസ്തേ...നമസ്തേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts