ഏതോ സുന്ദര (അനാഥ )
This page was generated on December 15, 2019, 5:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:12.
ഏതോ സുന്ദരസ്വപ്നങ്ങള്‍ നുകരും
ഏകാന്തഗാനവിഹാരീ
ആരു നീ ആരു നീ പഞ്ചവര്‍ണ്ണക്കിളി
ആരാണു നിന്നുടെ പ്രേമധാമം (ഏതോ)

വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ
ആ ആ ആ ..
വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ
ഏതാണു നിന്നുടെ ജന്മദേശം
എന്താണു നിന്‍ രഹസ്യസന്ദേശം (ഏതോ)

മാരിവില്‍ ചിറകുകള്‍ വീശി നീയെന്‍
മാനസവീണയെ വിളിച്ചുണര്‍ത്തി
മാരിവില്‍ ചിറകുകള്‍ വീശി നീയെന്‍
മാനസവീണയെ വിളിച്ചുണര്‍ത്തി
പാടാത്ത പല്ലവികള്‍ ഞാന്‍ പഠിച്ചു - നിനക്കു
പാലും പഴങ്ങളും സല്‍ക്കരിച്ചു (ഏതോ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts