വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:14.
മണിവീണയാണുഞാന്‍ നിന്മടിയില് മധുരമാം രാഗത്തിന് മലരുകള്‍ ചൂടിയ മണിവീണയാണുഞാന്‍ നിന്മടിയില് മണിവീണയാണു ഞാന്‍.... ഒരു കുളിര്ത്തെന്നലിന് കൈകളെന്‍ പിന്നില്‍ വ- ന്നരുമയായെന് മുഖം പൊത്തി തനിയേയെന് ചുണ്ടുവിടര്ന്നപ്പോള് നാലഞ്ചു പനിനീര്‍ക്കണങ്ങള്‍ പുരണ്ടു മണിവീണയാണു ഞാന്‍... മലരമ്പുകൊണ്ടെന്റെ മാനസം നൊന്തപ്പോള്‍ മതിമറന്നെന്തോ ഞാന്‍ പാടീ ഒരുകൊച്ചുമോഹത്തിന് മുന്തിരിവള്ളിയില്‍ അറിയാതെ ഞാനിരുന്നാടീ മണിവീണയാണുഞാന്‍.... |