നീലവാനമേ (നിശാഗന്ധി )
This page was generated on June 15, 2024, 12:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:14.
ആ..........
നീലവാനമേ.. നീലവാനമേ
നീയാരെ താഴെത്തിരഞ്ഞു വന്നൂ.....?

ചക്രവാളത്തിന്‍ ചന്ദനക്കട്ടിലില്‍
പട്ടുവിരിയില്‍ ഇരുന്നു - നീ
പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ
പൂവുപോല്‍ മുത്തം പകര്‍ന്നു
ആ.....
നീലവാനമേ...........

നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്‍കൊടി
നിന്‍ തിരുമാറില്‍ മയങ്ങി- ആ
താഴമ്പൂവണി നീലച്ചുരുള്‍മുടി
താണുചുംബിച്ചുനീ നിന്നൂ
ആ......
നീലവാനമേ..........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts