ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ )
This page was generated on June 22, 2024, 1:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംബേഗഡ
അഭിനേതാക്കള്‍ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2013 16:58:39.
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലീ ചുംബനലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു
(ഇന്നലെ..)

മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ-
ഗാനനിർഝരി കേട്ടു തരിച്ചുനിന്നു (..മാനത്തെ..)
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നുപോയി (ഇന്നലെ..)

ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു (..ഇന്നലെയൊരു..)
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്‍കീഴില്‍
മധ്യാഹ്നമനോഹരി മയങ്ങീടുമ്പോള്‍ (..ചൈത്ര..)
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവസന്തശ്രീ എന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നു
(ഇന്നലെ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts