വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:16.
ചലനം ചലനം ചലനം മാനവ ജീവിത പരിണാമത്തിന് മയൂരസന്ദേശം ചലനം ചലനം ചലനം.... വേദങ്ങളെഴുതിയ മുനിമാര്‍ പാടീ വാഴ്വേമായം ഈയുഗം നിര്‍മിച്ച മനുഷ്യന് തിരുത്തി വാഴ്വേസത്യം വാഴ്വേസത്യം വാഴ്വേസത്യം.... (ചലനം ചലനം ചലനം....) സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ അവയെ കണ്ണും കെട്ടിനടത്തും കാലം മറ്റൊരു വഴിയേ വാല്മീകി പാടി വള്ളുവര്‍ പാടീ വാഴ്വേമായം ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി വാഴ്വേസത്യം വാഴ്വേസത്യം വാഴ്വേസത്യം....... (ചലനം ചലനം ചലനം....) |