വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല ,ചന്ദ്രകല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:18.
മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ ചിത്രമനോഹര സന്ധ്യാ ശില്‍പ്പികള്‍ ചിത്രം വരയ്ക്കാറുണ്ടവിടെ സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍ ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ അവര്‍ണ്ണനീയം അനിര്‍വ്വചനീയം ആ നിഴല്‍ നാടക ലോകം മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ എത്രകൊഴിഞ്ഞാലും വീണ്ടും വിടരും മിഥ്യാബോധത്തിന്‍ മാധവങ്ങള്‍ ഋതുദേവതമാര്‍ മാറുന്നു നിത്യവും ഋതുദേവതമാര്‍ മാറുന്നു നിത്യവും സത്യത്തിനവിടെന്നും ജയില്‍ മാത്രം അവര്‍ണ്ണനീയം അനിര്‍വ്വചനീയം ആ നിഴല്‍ നാടക ലോകം മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ മലരായ് വിടര്‍ന്നതു മുള്ളായ് മാറും മധുവായ് നുകര്‍ന്നതു വിഷമായ് മാറും മനസ്സെന്ന മരതക ദ്വീപില്‍ മായാജാലത്തിന്‍ നാട്ടില്‍ |