ഉദയതാരമേ (എഴുതാത്ത കഥ )
This page was generated on April 23, 2024, 1:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ചന്ദ്രകല ,പ്രേം നസീര്‍ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:19.




ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാനവിരുന്നൊരുക്കി
(ഉദയതാരമേ...)

മംഗള മധുമൊഴി പാടിവരുന്നു മന്ദാനിലനാം ഗായകന്‍
(മംഗള...)
ചന്ദ്രിക ചൂടിയ ചൂഡാമണിപോല്‍ ചന്ദ്രോപലം തിളങ്ങുന്നു
(ഉദയ താരമേ..)

പൂവന്‍ കദളികള്‍ പുളകമൊരുക്കി
പൂജാമണ്ഡപ വാതിലില്‍
(പൂവന്‍ കദളികള്‍ ...)
ഇളമഞ്ഞുതിരും ഹൃദയവുമായി
ഈ കാട്ടുപൂവും വിടരുന്നു
(ഉദയ താരമേ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts