സ്വര്‍ഗ്ഗപുത്രീ നവരാത്രീ (നിഴലാട്ടം )
This page was generated on April 18, 2024, 8:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ജോസ് പ്രകാശ് ,ഷീല ,പ്രേം നസീര്‍ ,എൻ ഗോവിന്ദൻ‌കുട്ടി ,ബാലൻ കെ നായർ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:22.

സ്വര്‍ഗ്ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ചനിന്‍
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ എന്നെ നീ
സ്വര്‍ഗ്ഗപുത്രീ നവരാത്രീ

പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
പൂനിലാപ്പുടവതൊടുമ്പോള്‍ (പാല്‍ക്കടല്‍)
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോരഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ...

കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍ (കൈകളില്‍)
ദേവി വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ....



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts