വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:23.
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട് (നാളീകേര) നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ- ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് (നാളീകേര) വല്ല്യ പെരുന്നാള്‍ വന്നപ്പോളന്നൊരു വെള്ളി നിലാവുള്ള രാത്രിയിൽ കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ- ടുള്ളുതുറന്നതിൻ ശേഷമേ (നാളീകേര) നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട് ദൂരത്തു വാഴുന്ന് ഞാനനെന്നും (നീറുന്ന) ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും ഓടുന്ന് മുറ്റത്ത് നീയിന്നും (നാളീകേര) |