കൊതുമ്പുവള്ളം തുഴഞ്ഞുവരും (നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി )
This page was generated on March 28, 2024, 9:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,പി ലീല ,പി മാധുരി ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ പി ഉമ്മർ ,എസ് പി പിള്ള ,ജയഭാരതി ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2014 15:03:26.



കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി

കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറുമിതീര്‍ത്ത കൊല്ലത്തി (2)
പഴശ്ശിയിലെ തമ്പുരാനു പരിച തീര്‍ത്ത കൊല്ലത്തി പണ്ടു പരിച തീര്‍ത്ത കൊല്ലത്തി
ഉദിക്കുമ്പോല്‍ ചുവക്കുന്ന മാനത്ത്‌
ഉലയൂതി തീപടര്‍ത്തണകൊല്ലത്തീ (ഉദിക്കുമ്പോള്‍..) ഓ..(കൊതുമ്പുവള്ളം..)

ചിങ്ങനിലാപ്പെണ്ണിനൊരു ചിലമ്പുതീര്‍ത്ത കൊല്ലത്തി ഓ.. (2)
കന്നിതുലാകാര്‍മുകിലിനുവില്ലുതീര്‍ത്ത കൊല്ലത്തി മഴവില്ലുതീര്‍ത്തകൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്‌
കൊടുങ്കാറ്റിന്‍പങ്കതീര്‍ത്തൊരു കൊല്ലത്തീ (2) ഓ..(കൊതുമ്പുവള്ളം..)

വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌ വീണ തീര്‍ത്ത കൊല്ലത്തി ഓ..
വയലാറിലെ കുടിലുകള്‍ക്കു വിളക്കു തീര്‍ത്ത കൊല്ലത്തി കൊടി വിളക്കുതീര്‍ത്ത കൊല്ലത്തി
ഉറങ്ങുമ്പോള്‍ കറുക്കുന്ന മാനത്ത്‌
ഒരു വെള്ളി പൂവിടര്‍ത്തണ കൊല്ലത്തീ (2) ഓ.. (കൊതുമ്പുവള്ളം..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts