അമ്പലപ്പറമ്പിലെ (നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി )
This page was generated on May 25, 2024, 9:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംബേഗഡ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:27.Added by devi pillai on September 22,2008അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ സിന്ദൂരം?


ഉദയാസ്തമന പതാകകള്‍ പറക്കും
രഥവുമായ് നില്‍പ്പൂ കാലം-പുഷ്പ
രഥവുമായ് നില്‍പ്പൂ കാലം,,(ഉദയാ)
എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ
പുതിയ ഹംസ ഗാനം....
(അമ്പലപ്പറമ്പിലെ)

വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം(വിഷു)
വരുകില്ലേ കോര്‍ത്തു തരുകില്ലേ
ഹൃദയരാഗമാല്യം?
(അമ്പലപ്പറമ്പിലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts