ശരത്കാല യാമിനി (നിലയ്ക്കാത്ത ചലനങ്ങള്‍ )
This page was generated on May 18, 2024, 10:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2023 14:06:13.ശരല്‍ക്കാലയാമിനി സുമംഗലിയായ്
ശരപ്പൊളിമാലചാര്‍ത്തി ശയ്യയില്‍ പൂക്കള്‍തൂകി
ശരറാന്തല്‍ വിളക്കിലെ തിരിതാഴ്ത്തി അവള്‍ തിരിതാഴ്ത്തി

നിറഞ്ഞയൌവ്വനത്തിന്റെ... നിധികുംഭങ്ങളുമായി...
നിലാവിന്റെ ജനലുകളടച്ചു, അവളടച്ചു
ആയിരംവികാരങ്ങളചുംബിതവികാരങ്ങള്‍
അധരമുദ്രകള്‍ചൂടിവിടര്‍ന്നൂ മാറില്‍ പടര്‍ന്നൂ
ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ...
ആ.....
ശരല്‍ക്കാലയാമിനി....


മനസ്സില്‍ മാരനുനല്‍കാന്‍, മദപുഷ്പങ്ങളുമായി
മകരന്ദചഷകങ്ങള്‍ നിറച്ചു അവള്‍ നിറച്ചു
ഭൂമിയുമാകാശവ്ം അവയുടെ കിനാക്കളും
പുരുഷസ്പര്‍ശനമേറ്റു തരിച്ചു, കോരിത്തരിച്ചു
ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ...
ആ.....
ശരല്‍ക്കാലയാമിനി....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts