അക്കുത്തിക്കുത്താന വരമ്പേല്‍ (സ്വപ്നങ്ങൾ )
This page was generated on October 8, 2024, 11:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:30.

അക്കുത്തിക്കുത്താനവരമ്പേ-
ലാലും കൊമ്പേലൂഞ്ഞാല്‌
ഊഞ്ഞാലാടും തത്തമ്മേ!
ഉണ്ണാൻ വന്നാട്ടെ

കാൽ കഴുകാൻ പനിനീര്‌
കൈക്കുമ്പിളിലിളനീര്‌
പന്തലിലിരിക്കാൻ പവിഴപ്പലക
പകർന്നുണ്ണാൻ പൊൻതളിക!

അല്ലിമലർച്ചോലയിലെ
അരയന്നത്തിനു കല്യാണം
വായ്ക്കുരവയുമായ്‌ വേളിപ്പെണ്ണിനെ
വരവേൽക്കാൻ വന്നാട്ടെ!

പൂവിറുത്തു പറവച്ചു
പൂപ്പന്തൽ വിതാനിച്ചു
പച്ചപ്പീലിച്ചിറകും വീശി
പറന്നുവരൂ തത്തമ്മേ!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts