വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | ഗീതാഞ്ജലി ,മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:30.
കളിമൺ കുടിലിലിരുന്നു ഞാൻ പ്രേമ കവിതകൾ പാടുകയായിരുന്നു കവിതാവാഹിനി ഹൃദയം മുഴുവൻ കല്ലോല സുന്ദരമായിരുന്നു (കളിമൺ) ഏതോ ജന്മത്തിലെവിടെ വച്ചോ കണ്ടു വേർപിരിഞ്ഞവരെ പോലെ ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ ഒരു നാളെന്നെ തിരിച്ചറിഞ്ഞു വന്നു തിരിച്ചറിഞ്ഞു (കളിമൺ) എല്ലാം നിനക്കുള്ളതെല്ലാം എടുത്തു നീ എന്റെയീ തളികയിൽ നൽകീ പകരം നൽകുവാൻ കണ്ണില്ലാത്തൊരീ പനിനീർപ്പൂവേ കൈയ്യിലുള്ളു എന്റെ കൈയ്യിലുള്ളു (കളിമൺ) |