വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല ,ലത രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ വി ശാന്തി ,ശ്രീദേവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:30.
തിരുമയിൽപ്പീലി നിറുകയിൽ കുത്തി ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി അരയിൽ മഞ്ഞപ്പട്ടാട തുകിൽ ചുറ്റി വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ (തിരുമയിൽ) കനകക്കിങ്ങിണി കുലുകുലുങ്ങനെ കമലപ്പൂങ്കവിൾ തുടുതുടുന്നനെ മനസിന്നുലകിലെ മനത്തൃക്കോവിലിൽ വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ) ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകേണം അകത്തെ കണ്ണുകൾ തുറന്നു തന്നിടേണം കറുത്ത മായയാം കടലിൽ നിന്നു നീ കര കേറ്റീടണം .. ഗുരുവായൂരപ്പാ (തിരുമയിൽ) നവരത്നങ്ങൾ കിലുകിലുങ്ങനെ പവിഴപ്പുഞ്ചിരി മിനുമിനങ്ങനെ തിരുമുൽക്കാഴ്ചകൾ സ്വീകരിക്കുവാൻ വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ) |