കണ്ണനെന്റെ കളിത്തോഴന്‍ (ആ ചിത്രശലഭം പറന്നോട്ടെ)
This page was generated on April 26, 2024, 5:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംആഭേരി
അഭിനേതാക്കള്‍ഷീല ,പ്രേമ ,പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:32.


കണ്ണനെന്റെ കളിത്തോഴൻ മണി-
വർണ്ണനെന്റെ കളിത്തോഴൻ
കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ ഞാൻ
കണി കണ്ടുണരും അയൽക്കാരൻ

തുകിലുണരാനെന്തു താമസം കൃഷ്ണാ
തിരുവമ്പാടി കൃഷ്ണാ
തളികയിൽ കർപ്പൂര തുളസിപ്പൂവുമായ്‌
തൊഴുതു നിൽപ്പൂ തവ രാധ...നാഥാ..
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ...
ആ.....

യദുകുലം മറന്നോ യമുനയെ മറന്നോ
പ്രിയ വൃന്ദാവനം മറന്നോ
അവിടുത്തെ വാടാത്ത വനമാലയുമായ്‌
അരികിൽ നിൽപ്പൂ തവ രാധ...നാഥാ...
തരുമോ കണ്ണാ തിരു ഹൃദയത്തൂവെണ്ണ
ആ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts