മനോഹരി നിന്‍ മനോരഥത്തില്‍ (ലോട്ടറി ടിക്കറ്റ്‌ )
This page was generated on March 29, 2024, 10:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2021 14:38:45.


മനോഹരീ നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ?

ഹൃദയവതീ നിന്‍ മധുരവനത്തിലെ
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ?
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാനനുവാദം തരികയില്ലേ?
അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍
അതിലൊരു ശലഭമായ് ഞാനമരും
(മനോഹരി..)

പ്രണയമയീ.... ആ......
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ?
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാം എന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരുസ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍(2)
ഒരു യുഗജേതാവായ് ഞാന്‍ വളരും
(മനോഹരി നിന്‍..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts