ഒരു രൂപാനോട്ടു കൊടുത്താല്‍ (ലോട്ടറി ടിക്കറ്റ്‌ )
This page was generated on April 25, 2024, 9:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍അടൂര്‍ ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:16:49.

ഒരുരൂപാ നോട്ടു കൊടുത്താല്‍ കൊടുത്താല്‍
ഒരുലക്ഷം കൂടെപ്പോരും
ഭാരം താങ്ങിത്തളരുന്നവരെ ഭാഗ്യം നിങ്ങളെത്തേടിനടപ്പൂ
വരുവിന്‍ നിങ്ങള്‍ വരുവിന്‍
മായമില്ല മന്ത്രമില്ല ജാലവുമില്ല

ലോട്ടറിയായി നടന്നൊരു പയ്യന്‍
കോട്ടയത്തുകാരന്‍ അവന്‍
നോട്ടൊരെണ്ണം മാറീ ചെറിയൊരു ലോട്ടറിക്കുറി വാങ്ങി
ഭാഗ്യം കേറിവരുന്നരഹസ്യം പാവം പയ്യനറിഞ്ഞോ
അമ്പിളിപോലൊരു പെണ്ണിനേം കെട്ടി
ഇമ്പാലായില്‍ നടപ്പൂ അവനിന്നിമ്പാലായില്‍ നടപ്പൂ
വരുവിന്‍ നിങ്ങള്‍ വരുവിന്‍.....

കാല്‍നടമാറ്റാം സവാരിചെയ്യാന്‍ കാറുവാങ്ങിക്കാം
വീട്ടിച്ചെണ്ടപോല്‍ വീങ്ങിയപെണ്ണിനെ ഒടനേ കെട്ടിക്കാം
പതിവായ് തോറ്റു പഠിത്തം നിര്‍ത്തിയ ഹിപ്പിച്ചെങ്ങാതി
പുതിയൊരു ട്യൂട്ടോറിയലു തുടങ്ങാം പ്രിന്‍സിപ്പാളാകാം
ഓസില്‍ പ്രിന്‍സിപ്പാളാകാം
വരുവിന്‍ നിങ്ങള്‍ വരുവിന്‍.....

ലക്ഷം രൂപാ കയ്യില്‍ വന്നാല്‍ കക്ഷികള്‍ കക്ഷത്തിലായിടും
എലെക്ഷനു നില്‍ക്കാം കാലൊന്നു മാറ്റാം മന്ത്രിയുമായീടാം
ചുളുവില്‍ മന്ത്രിയുമായീടാം
വരുവിന്‍ നിങ്ങള്‍ വരുവിന്‍.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts