വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശാരദ ,ആലുംമൂടൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:34.
പാമരം പളുങ്ക് കൊണ്ട് പന്നകം കരിമ്പ് കൊണ്ട് പഞ്ചമിയുടെ തോണിയിലെ പങ്കായം പൊന്ന് കൊണ്ട് (പാമരം..) പാമരം പളുങ്ക് കൊണ്ട് കണ്ണൻകുളങ്ങരെ കളഭക്കുളങ്ങരെ കുളിരായ കുളിരെല്ലാം തോണിയിലേറ്റി (കണ്ണൻ) കളമുണ്ടും തോളിലിട്ടു കനവെല്ലാം കണ്ണിലിട്ടു കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി (കളമുണ്ടും..) വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..) ഏഴാം കടൽക്കരെ..യക്ഷിക്കടൽക്കരെ ഇളനീരും പനിനീരും കൊണ്ടെയിറക്കി (എഴാം..) അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി മാലയിട്ട കണ്ണനെ മടിയിലിരുത്തി..(അണിമുത്തും..) വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..) |