സംഗമം സംഗമം (ത്രിവേണി )
This page was generated on May 19, 2024, 9:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശാരദ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2012 01:14:10.
സംഗമം സംഗമം ത്രിവേണി സംഗമം
ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..)

ഇവിടെയോരോ ജീവതരംഗവും
ഇണയെത്തേടും രാവില്‍
നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
നഖചിത്രമെഴുതും നിലാവില്‍
നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ ?

ഓ..ഓ..ഓ ഓ ഓ .. (5)
(സംഗമം...)

ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവില്‍
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
ഉടയാടനെയ്യും നിലാവില്‍
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ ?

ഓ..ഓ..ഓ ഓ ഓ .. (3)
(സംഗമം...)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts