വരമരുളുക (കടലമ്മ )
This page was generated on March 29, 2024, 6:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംആരഭി
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,മാവേലിക്കര പൊന്നമ്മ ,ഗ്രേസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:17.

വരമരുളുക വനദുര്‍ഗ്ഗേ ദുര്‍ഗ്ഗേ
വസന്തവന രുദ്രേ ദുര്‍ഗ്ഗേ
വരമരുളുക വനദുര്‍ഗ്ഗേ

കര്‍പ്പൂരത്താലങ്ങള്‍ നടയില്‍ കൊളുത്തി
ചെത്തിപ്പൂമാലകള്‍ മേനിയില്‍ ചാര്‍ത്തി
സംക്രമസന്ധ്യകള്‍ വഴിപാടുനേരുന്നു
കുങ്കുമക്കാവടി അഭിഷേകങ്ങള്‍
വരമരുളുക വനദുര്‍ഗ്ഗേ.......

പൂജിച്ചെടുത്തോരീ പൊന്നുടവാളും
പൂവും പ്രസാദവും പഞ്ചാമൃതവും
അടിയങ്ങള്‍ക്കരുളണം അഷ്ടൈശ്വര്യങ്ങള്‍
അന്നപൂര്‍ണ്ണേശ്വരി മംഗളദായിനി
വരമരുളുക വനദുര്‍ഗ്ഗേ.......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts