നുണക്കുഴിക്കവിളില്‍ (താര )
This page was generated on April 19, 2024, 1:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:36.


നുണക്കുഴിക്കവിളിൽ
നഖച്ചിത്രമെഴുതും,താരേ, താരേ !
ഒളികണ്മുനകൊണ്ട്‌ കുളിരമ്പെയ്യുന്നതാരേ , ആരേ?
(നുണക്കുഴി..)

അനുരാഗക്കടലിൽ നിന്ന-
മൃതുമായ്‌ പൊന്തിയ താരേ, താരേ!
മനസ്സിൽ വെച്ചെപ്പൊഴും നീ
ആരാധിക്കുന്നതാരെ, ആരെ?
ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ.....
ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ,
ആരെ, ആരേ ,ആരേ ?
(നുണക്കുഴി)

മലർക്കാലം വിടർത്തുന്ന
മലരമ്പൻ വളർത്തുന്ന താരേ, താരേ
മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ?
ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ...
സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ,
ആരേ, ആരേ, ആരേ
(നുണക്കുഴി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts