ചിപ്പി ചിപ്പി (അരനാഴികനേരം)
This page was generated on April 19, 2024, 6:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍സി ഒ ആന്റോ ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:38.

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു
മായാമണ്‍കുടമായിരുന്നൂ (ചിപ്പീ)

മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍
പൊന്‍ പുകച്ചുരുളുകളുയര്‍ന്നു
പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു
ഭൂതം നിന്നു ചിരിച്ചു...

ഭൂതം പറഞ്ഞു :
നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു
ഓരോ യുഗത്തിലും ഓരോ യുഗത്തിലും
ഓരോ ശപഥമെടുത്തു
കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍
കൊല്ലുമെന്നാണെന്റെ ശപഥം

മുക്കുവന്‍ പറഞ്ഞു :
മാനത്തോളം പൊക്കം വെച്ചൊരു രൂപം
എങ്ങനെ എങ്ങനെ എങ്ങനെയീ
മണ്‍കുടത്തിലിരുന്നൂ ?
മരിക്കും മുന്‍പതു കണാന്‍ മാത്രം
മനസ്സിലെനിക്കൊരു മോഹം (ചിപ്പീ)

പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍
പൊന്‍ പുകച്ചുരുളായൊളിച്ചു
അറബിക്കഥയിലെ മുക്കുവന്‍ ആ കുടം
അകലെ കടലിലെറിഞ്ഞു (ചിപ്പീ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts