വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | കുന്തളവരാളി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:40.
പത്താമുദയം.. പത്താമുദയം.... പ്രഭാത ചിത്രരഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം ഇന്നു പത്താമുദയം തൃത്താപ്പൂവുകള്‍ കാലത്തു വിടര്‍ന്നതു ത്രികാലപൂജയ്ക്കല്ലോ ദേവനു ത്രികാല പൂജയ്ക്കല്ലോ മന്ദാകിനികള്‍ ശ്രുതിമീട്ടുന്നതു മംഗളം പാടാനല്ലോ തിരുനാള്‍ മംഗളം പാടാനല്ലോ (പ്രഭാത...) സന്ധ്യാകന്യക പൊന്‍കുടം നിറച്ചതു ശതാഭിഷേകത്തിനല്ലോ ദേവനു ശതാഭിഷേകത്തിനല്ലോ എന്നാത്മാവിലെകിളിയുണരുന്നതു മന്ത്രം ചൊല്ലാനല്ലോ തിരുനാമ മന്ത്രം ചൊല്ലാനല്ലോ.... (പ്രഭാത....) |