വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,പ്രേം നസീര്‍ ,കൊട്ടാരക്കര ശ്രീധരൻ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:42.
മാലാഖമാർ വന്നു പൂ വിടർത്തുന്നതു മകനേ നിനക്കു വേണ്ടി മനസ്സിൽ സ്നേഹമാം സുധ നിറയ്ക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മന്ദസ്മിതത്തിലീ ചുംബനം പൊതിഞ്ഞതു മകനേ നിനക്കു വേണ്ടി അമ്മ മെഴുകു വിളക്കുമായ് കാത്തിരിക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മിഴികൾ ബാഷ്പ തടാകങ്ങളായതു മകനേ നിനക്കു വേണ്ടി അമ്മ പ്രസവിച്ചനാൾ മുതൽ തീ തിന്നുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മൂകദുഃഖങ്ങൾ തൻ മുൾമുടിയണിഞ്ഞതു മകനേ നിനക്കു വേണ്ടി അമ്മ മരിക്കാതിരിക്കാൻ ആഗ്രഹിക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) |