മനതാരിലെപ്പോഴും (പൂമ്പാറ്റ )
This page was generated on May 25, 2024, 7:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ലീല ,രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേമ ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:44.

മനതാരിലെപ്പോഴും ഗുരുവായൂരപ്പാ നിന്‍
മലര്‍മേനി കാണുമാറാകേണം
അഴകേറും നീലക്കാര്‍വര്‍ണ്ണാ നിന്‍
‍പൊന്നോടക്കുഴല്‍ വിളി കേള്‍ക്കുമാറാകേണം
(മനതാരിലെപ്പോഴും)

പൂന്താനം നമ്പൂരി പാനയാല്‍ കോര്‍ത്തൊരു
പൂമാല മാറിലണിഞ്ഞവനേ
മീന്‍ തൊട്ടു കൂട്ടിയ ഭട്ടതിരിപ്പാടിന്‍
മിഴിമുന്‍പില്‍ നര്‍ത്തനം ചെയ്തവനേ
(മനതാരിലെപ്പോഴും )

ചേലില്‍ ചെറുശ്ശേരി ഗാഥകള്‍ പാടുമ്പോള്‍
കോലക്കുഴലൂതി നിന്നവനേ
കാല്‍ക്കല്‍ കുറൂരമ്മ നേദിച്ച പാല്‍പ്പഴം
കൈനീട്ടി വാങ്ങിയ തമ്പുരാനേ (മനതാരിലെപ്പോഴും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts