നടന്നാൽ നീയൊരു (തെറ്റ് )
This page was generated on April 19, 2024, 9:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:49.


നടന്നാൽ നീ ഒരു സ്വർണ്ണ ഹംസം
പൂത്തു വിടർന്നാൽ നീ ഒരു പാരിജാതം
നിറച്ചാൽ നീ ഒരു പാനപാത്രം
അടുത്തിരുന്നാൽ നീ ഒരു രോമഹർഷം
(നടന്നാൽ ആഹാ..)

കിടന്നാൽ കട്ടിൽ നിറയും
ഈ മുടിയിൽ കൈവിരലോടുമ്പോള്‍
എൻ കൈവിരലോടുമ്പോള്‍
മധുരാംഗി നീ അണിയുന്നതേതൊരു
മദനപരാഗം
മദന പുഷ്പപരാഗം (നടന്നാൽ)

തൊടുമ്പോള്‍ നാണം പൊതിയും
ഈ തളിര്‍മെയ് മടിയിലിരുത്തുമ്പോള്‍
ഞാന്‍ മടിയിലിരുത്തുമ്പോള്‍ (തൊടുമ്പോള്‍ )
മദിരാക്ഷി നീ പകരുന്നതേതൊരു
മധുരവികാരം
മധുര മൃദു വികാരം (നടന്നാല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts