പള്ളിയരമന (തെറ്റ് )
This page was generated on June 18, 2024, 9:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2016 17:55:08.

പള്ളിയരമന വെള്ളിയരമനയില്‍
പൊന്നു കൊണ്ടൊരാള്‍ രൂപം
ചിത്ര മണിയറ മുത്തുമണിയറയില്‍ ‍
ശില്പി തീര്‍ത്തൊരാള്‍ രൂപം സ്വപ്ന
ശില്പി തീര്‍ത്തൊരാള്‍ രൂപം

ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു
ദാഹമായ ദാഹങ്ങള്‍
ആ ദാഹം ആ രൂപം ആ നോട്ടം
ആപാദചൂഢം ചാര്‍ത്തിച്ചു എന്നെ
നാണമെന്നൊരാഭരണം
അഹഹ അഹഹാ അഹാഹാ.....ആ (പള്ളിയരമന)

ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ
മോഹമായ മോഹങ്ങള്‍ ‍
ആ മോഹം ആ സ്നേഹം ആ മൌനം
ആത്മാവിനുള്ളില്‍ പകരുന്നൂ ഇന്നും
പ്രേമമെന്ന തിരുമധുരം
അഹഹ അഹഹാ അഹാഹാ...ആ (പള്ളിയരമന)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts