അപാരസുന്ദര നീലാകാശം (വിത്തുകള്‍ )
This page was generated on April 24, 2018, 4:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംപുകഴേന്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍മധു ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:44:38.

അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...

ഊഴിയും സൂര്യനും വാ‍ര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍....(2)
അലകളിലുലയും വെണ്‍നുരകള്‍....
(അപാരസുന്ദര നീലാകാശം...)

അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
(അപാരസുന്ദര നീലാകാശം...)

പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍(2)
കദനക്കണ്ണീരൊഴുക്കുന്നൂ.....
(അപാരസുന്ദര നീലാകാശം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts