മരണദേവനൊരു (വിത്തുകള്‍ )
This page was generated on April 26, 2024, 11:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംപുകഴേന്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,കെ പി ഉമ്മർ ,Shankaradi ,എൻ ഗോവിന്ദൻകുട്ടി ,കവിയൂർ പൊന്നമ്മ ,സുകുമാരി ,അടൂര്‍ ഭവാനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:50.


മരണദേവനൊരു വരം കൊടുത്താൽ
മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിക്കും (മരണ)

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും (അനുതാപ)
അടുത്തവർ അകലും അകന്നവർ അടുക്കും
അണിയും വേഷം ചിലരഴിക്കും (മരണ)

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും(അജ്ഞാത)
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും (മരണ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts