പാതിവിടർന്നൊരു (അനാഥ ശിൽപങ്ങൾ )
This page was generated on April 28, 2024, 9:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം എൽ സരസ്വതി ,പ്രസാദ് ,ശങ്കരാടി ,ബഹദൂർ ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:51.


 പാതി വിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു
പരിമളത്തെന്നൽ പഴിപറഞ്ഞകന്നു
പകലൊളി അതിനെ പരിഹസിച്ചു (പാതി)

വിധിയുടെ മടിയിൽ...
വിധിയുടെ മടിയിൽ വിരഹത്തളിർ പോൽ
വീണു കിടന്നാ പുഷ്പം
ഹൃദയം കൊണ്ടു പുണർന്നു പൂവിനെ
ഒരു പൂജാമലരാക്കി - ദേവൻ
ഒരു പൂജാമലരാക്കി (പാതി)

പുതു മണമുയരും...
പുതു മണമുയരും പുലരി ചിരിച്ചു
പൂവിനൊരുക്കീ തൽപ്പം
പുളകം കൊണ്ടു പുകഴ്ത്തി പൂവിനെ
നിലയറിയാത്തൊരു ലോകം - കരളിൻ
കഥ കാണാത്തൊരു ലോകം (പാതി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts