ഹെയ്യ വില്ലെടു് വാളെടു് (ആന വളർത്തിയ വാനമ്പാടിയുടെ മകൻ )
This page was generated on April 25, 2024, 1:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംകെ വി മഹാദേവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 04:39:40.
 
ഹൈയാ...

വില്ലെടു് വാളെടു്
വീരനെന്ന പേരെടു്
ഒറ്റ വെട്ടു് തുണ്ടു് രണ്ടു്
ഒറ്റക്കെട്ടായി നിന്നിട്ടു്

(വില്ലെടു് )

നെരിടു് വില്ലെടു് വാളെടു്

ഉടല്‍ തകര്‍ക്കുമുയിര്‍ കെടുത്തും
പൊതിരെയെയ്യും അമ്പുകള്‍
ഹാ...
(ഉടല്‍ )
കതിരു പോലെ കൊയ്തെടുക്കു -
മെതിര്‍പെടുന്ന ശിരസ്സുകള്‍
ഹാ...
(ഉടല്‍ )

ആണായി പിറന്നവനിങ്ങനാമോ
അഗ്നികുണ്ഡത്തില്‍ വീഴാമോ
(ആണായി )
ആരുക്കു് പിറന്നവന്‍ നീ മാമാ
ചൊല്ലു മാമാ നല്ല മാമാ

അയലത്തെ ധനത്തെ കൊതിക്കാമോ
ഹൈയാ കൊതിക്കാമോ (2)
ഹൈയാ...

(വില്ലെടു് )

കാട്ടുമൈനക്കിളികളല്ല വീര്യമുള്ള മങ്കമാര്‍
കണ്‍മിഴിച്ചാല്‍ കാടെരിക്കും
കനല്‍ പറക്കും കാണണോ
വേട്ടയാടും മുമ്പേ നിന്റെ
ദൈവത്തെ നീ പ്രാര്‍ത്ഥിച്ചോ
വീട്ടില്‍ വല്ലോം ചൊല്ലണോങ്കില്‍
വേഗമാട്ടെ ചൊല്ലിക്കോ

മട്ടിലുമിരുപ്പിലും കുഴപ്പമില്ലേ - നിന്റെ
മണ്ടയിലോ പുത്തി മരുന്നിനില്ലേ
(മട്ടിലും )
അകപ്പെട്ടു പോകുമെന്നു നിനച്ചതല്ലേ
നിനച്ചതല്ലേ (2) മാമാ
ഞങ്ങളാളുന്ന ശക്തിയെ മതിച്ചതില്ലേ
ഹൈയാ മതിച്ചതല്ലേ (2)
ഹൈയാ...

(വില്ലെടു് )

ഇക്കെട്ടുകളഴിയാതുടല്‍ വെട്ടിച്ചുടുതീയില്‍
കത്തും കനല്‍ പാറും ചുടു ഭസ്മം ചിതറും
ഹേ രക്തകാളി ഞങ്ങളുടെ ദേവി
എങ്ങെന്നു കേട്ടാല്‍ ഇന്നീയുടല്‍ ചാരം
അമ്മച്ചി ആണെ അച്ചന്‍ താന്‍ ആണെ
തലയെടുക്കും എന്നു് വിളിമുഴക്കൂ
വിളിമുഴക്കൂ

ദേവിയെത്തൊഴുവിന്‍
ദൈവത്തെ തൊഴുവിന്‍
നരബലി വേദിയിതില്‍
നടനം ചെയു്വിന്‍ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts