മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ (ആഭിജാത്യം‌ )
This page was generated on May 4, 2024, 8:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശാരദ ,മാസ്റ്റർ ബാബു ,ഫിലോമിന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:54.

മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
കൊരലാരം കെട്ടീ
ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു
(മഴമുകില്‍ ...)

കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി
കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു
ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്‍
നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ
(മഴമുകില്‍ ‍...)

കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി
ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി
മുപ്പത്തിമുക്കോടി ദേവകളപ്പോള്‍
പുഷ്പങ്ങള്‍ കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു
(മഴമുകില്‍ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts