വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എ എം രാജ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:00.
ലാ ലാ ലാ ലാ ലലലല കാലം ശരത്കാലം കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..) ശരത്കാലം കാമുകർക്കനുകൂലം താരിനെ തളിരിനെ തളയിട്ട വള്ളികളെ മാറി മാറി പുൽകി വരും തണുത്ത കാറ്റേ നിന്നെ പൂമ്പൊടിയിലിറുക്കുവാൻ പൂമണത്തിൽ പൊതിയുവാൻ ഭൂമിദേവിക്കിപ്പോഴും മോഹം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..) മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ നേർത്തമൂടുപടത്തുകിൽ കൊണ്ടു മൂടിയിട്ടും മൂടിയിട്ടും ഭൂമിദേവിക്കിപ്പോഴും നാണം കാമുകരേ യുവകാമുകരേ ഇതു കാമദേവനുണരുന്ന യാമം (കാലം..) |