മോഹഭംഗങ്ങൾ (വിവാഹസമ്മാനം )
This page was generated on July 9, 2020, 3:49 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:57:00.

മോഹഭംഗങ്ങള്‍ എങ്ങും സ്നേഹഭംഗങ്ങള്‍
ഈ യുഗത്തിലെ മനുഷ്യനുചുറ്റും ഇരുണ്ട പൊയ്മുഖങ്ങള്‍

ഇതുവരെക്കാണാത്ത ദൈവം നല്‍കിയ
തിരുമുഖഛായയുമായ്
വെളിച്ചത്തില്‍നിന്നും ഇരുള്‍ക്കെട്ടിലേക്കൊരു
വിടവാങ്ങലല്ലോ ജീവിതം
ദുഷ്ടനെ പനപോലെ വളര്‍ത്തുന്നു വിധി
ദുഖിതനെ നാടുകടത്തുന്നു
(മോഹഭംഗങ്ങള്‍...)

വിധിയുടെ ഇടുങ്ങിയ വീഥിയിലൂടെ
വില്‍പ്പനത്തെരുവിലൂടെ
ജനനത്തില്‍ നിന്നും മരണത്തിലേക്കൊരു പദയാത്രയല്ലോ
ജീവിതം
തിന്മയെ തണ്ടിലേറ്റി നടത്തുന്നു വിധി
നന്മയുടെ വീടു തകര്‍ക്കുന്നു
(മോഹഭംഗങ്ങള്‍...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts