മിന്നും പൊന്നും കിരീടം (ലൈന്‍ ബസ്സ്‌ )
This page was generated on May 20, 2024, 2:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:02.

മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ
സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും പൊന്നും)

നീലയവനികയഴിയുമ്പോള്‍
നവനീതചന്ദ്രിക പൊഴിയുമ്പോള്‍
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ പരിചരണത്തിനു നില്‍പ്പൂ നിശീധിനീ-
നിന്നെ മാത്രം സ്വപ്നം കാണും മനോഹരീ.. മനോഹരീ (മിന്നും പൊന്നും)

രാഗസുരഭികള്‍ വിടരുമ്പോള്‍
ഉന്മാദമാരിലുമുണരുമ്പോള്‍ (രാഗസുരഭികള്‍)
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ കരവലയങ്ങളില്‍ വീഴും നിശീധിനീ-
നിന്നെ മാത്രം വാരിപ്പുണരും വിലാസിനി.. വിലാസിനി (മിന്നും പൊന്നും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts