പ്രേമം സ്ത്രീപുരുഷ പ്രേമം (അഗ്നിമൃഗം )
This page was generated on May 25, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവിചന്ദ്രന്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:03.

പ്രേമം...ഓ...
പ്രേമം സ്ത്രീ പുരുഷ പ്രേമം
ഭൂമിയുള്ള കാലം വരെയും
പൂവിടുന്ന ലോല വികാരം

ആരെയും ആരാധകരാക്കും
അതിന്റെ ഹംസ ഗാനം
ആരെയും തൃപ്പാദ ദാസരാക്കും
അതിന്റെ ചുണ്ടിലെ മന്ദഹാസം
ആ ഗാനം ഞാൻ കേട്ടു
ആ മന്ദഹാസം ഞാൻ കണ്ടു
(പ്രേമം...സ്ത്രീ)

ആരെയും സ്വപ്നാടകരാക്കും
അതിന്റെ മന്ത്രവാദം
ആയിരം സ്വർഗ്ഗങ്ങൾ തീർത്തു തരും
അതിന്റെ കയ്യിലെ പാന പാത്രം
ആ മന്ത്രം ഞാൻ കേട്ടു
ആ പാന പാത്രം ഞാൻ കണ്ടു
(പ്രേമം...സ്ത്രീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts