മണ്ടച്ചാരേ മൊട്ടത്തലയാ (സിന്ദൂരച്ചെപ്പ് )
This page was generated on April 19, 2024, 11:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി മാധുരി ,പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Baby Sobha ,ബേബി വിജയ ,മാസ്റ്റർ വിജയകുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 13:43:55.

മണ്ടച്ചാരേ മൊട്ടത്തലയാ
മണ്ടച്ചാരേ മൊട്ടത്തലയിലു കണ്ടംവയ്ക്കാറായല്ലോ
ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കണ്ണിലു കത്തിയെരിഞ്ഞല്ലോ


നാട്ടിലൊരാളും കേള്‍ക്കണ്ടാ നാണക്കേടിതു പറയണ്ടാ
കൈവിട്ടെങ്ങും കളയണ്ടാ കയ്യിലുകിട്ടിയ സമ്മാനം
സമ്മാനം സമ്മാനം സമ്മാനം

കിട്ടാനുള്ളതു കിട്ടീലേ മുട്ടായിപ്പൊതി കിട്ടീലേ?
നൊട്ടിനുണഞ്ഞു നടന്നാട്ടേ വെക്കംവഞ്ചി തുഴഞ്ഞാട്ടേ
തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ തുഴഞ്ഞാട്ടേ

മൂക്കത്തരിശം വരണൊണ്ട് മൂപ്പനു ഹാലിളകുന്നൊണ്ട്
പുക്കാറാണിനി നിക്കണ്ടാ മക്കാറാക്കാന്‍ നോക്കണ്ടാ
നോക്കണ്ട നോക്കണ്ട നോക്കണ്ട





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts